അച്ഛനെപ്പോലെ സ്‌നേഹംകൊടുത്തു വളര്‍ത്തിയ സ്വന്തം അമ്മാവനെ ചതിച്ചുകൊന്ന് അലാവുദ്ദീന്‍ ഖില്‍ജി 1296-ല്‍ ഡല്‍ഹി സിംഹാസനം പിടിച്ചെടുത്തു. തുടര്‍ന്ന് ഇന്ത്യയിലെ ഓരോ നഗരങ്ങളിലും കൂട്ടക്കൊലയും കൊള്ളയും നടത്തിക്കൊണ്ട് വിനാശത്തിന്റെ കൊടുങ്കാറ്റായി ഖില്‍ജി ചുറ്റിയടിച്ചു. കീഴടങ്ങുന്ന രാജാവിന്റെ കുടുംബത്തിലെ സ്ത്രീകളെ സ്വന്തം കിടക്കറയിലെത്തിച്ച് അവരെ കീഴടക്കുമ്പോഴുണ്ടാകുന്ന കണ്ണീരിലും തേങ്ങലുകളിലും ഖില്‍ജി ക്രൂരമായ ആനന്ദം കണ്ടെത്തി. യുദ്ധം കുലത്തൊഴിലാക്കിയ അഫ്ഗാന്‍, സിറിയന്‍, സൗദി അറേബ്യന്‍ ഗോത്രങ്ങളില്‍നിന്നു കണ്ടെത്തിയ കൂലിപ്പട്ടാളക്കാര്‍ ഇന്ത്യയൊട്ടാകെ രക്തചൊരിച്ചില്‍ നടത്തി. സ്ത്രീകളെയും കുട്ടികളെയും ബന്ധിച്ച് അടിമച്ചന്തകളിലേയ്ക്ക് കയറ്റുമതി ചെയ്തു. ആത്മാഭിമാനം രക്ഷിക്കാന്‍ ഭാരതീയ സ്ത്രീകള്‍ കൂട്ടത്തോടെ അഗ്നിയില്‍ചാടി. 711 ല്‍ ഇന്ത്യന്‍ അധിനിവേശത്തിനു തുടക്കം കുറിച്ചുകൊണ്ട് സിന്ധ് ആക്രമിച്ചു പിടിച്ചെടുത്ത മുഹമ്മദ് ബിന്‍ ക്വാസിമില്‍നിന്നു രക്ഷപ്പെടാന്‍ ഭാരതസ്ത്രീകള്‍ ആദ്യമായി അഗ്നിപ്രവേശം (ജൗഹര്‍) ചെയ്തു. പിന്നീട് അതു തുടര്‍ന്നു. റാണി പത്മിനിയോടൊപ്പം അസംഖ്യം സ്ത്രീകള്‍ അഗ്നിയെ വരിച്ചു. കേരളത്തിലും ഖില്‍ജി എത്തിയെന്നും കണ്ണൂരില്‍ കൊള്ളയും കൂട്ടക്കൊലയും നടത്തിയെന്നും അറിയുക. ഈ പുസ്തകം ഓരോ ഭാരതീയനും പൈതൃകസ്വത്തായി വീട്ടില്‍ സൂക്ഷിക്കേണ്ടതാണ്.
|