കൊടുങ്കാറ്റില്‍പ്പെട്ട് കപ്പല്‍ തകര്‍ന്നപ്പോള്‍ റോബിന്‍സണ്‍ ക്രൂസോവിന് എല്ലാം നഷ്ടമായി. സഹനാവികര്‍ മരണത്തിനു കീഴടങ്ങി. കപ്പല്‍ തകര്‍ന്നുപോയി. ഭാഗ്യം തുണച്ച റോബിന്‍സണ്‍ ക്രൂസോ മാത്രം കടല്‍ത്തിരകളുടെ സമ്മര്‍ദ്ദം കൊണ്ട് കരയില്‍ തള്ളിവീഴ്ത്തപ്പെട്ടു. വിജനമായ ദ്വീപില്‍ ഒറ്റയ്ക്ക് വിധിയോടു പൊരുതുന്ന ഏകനായ മനുഷ്യനെയാണ് ഇവിടെ നാം കാണുന്നത്. നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവുംകൊണ്ട് അദ്ദേഹം എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ചു. ലോകസാഹിത്യത്തിലെ ഏറ്റവും മികച്ച രചനകളിലൊന്നായി ഈ പുസ്തകം ഇന്നും നിലനില്ക്കുന്നു.
|