ഈ പുസ്തകത്തിലൂടെ ആരംഭം കുറിച്ചിരിക്കുന്നത് പുതിയ ഭാരതത്തിന്റെ ഇതിഹാസ രചനയ്ക്കാണ്. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഭാരതത്തിന്റെ നാഡിഞരമ്പുകളെ തകര്‍ക്കുന്ന ഭീകരാക്രമണങ്ങള്‍ ഉണ്ടാകുമ്പോഴൊക്കെ തിരിച്ചടിക്കാന്‍ തയ്യാറാകാതെ നമ്മുടെ ദേശീയ നേതാക്കള്‍ കുറ്റകരമായ മൗനത്തിലൂടെ ലോകത്തിനു മുന്പില് നമ്മുടെ ദേശീയതയ്ക്ക് ഭീരുത്വത്തിന്റെ മുഖമുദ്ര ചാര്‍ത്തിക്കൊടുത്തു. ഇപ്പോള്‍ ഭാരത ചരിത്രത്തിലെ ആ ഏട് മറഞ്ഞിരിക്കുന്നു. സര്‍ജിക്കല്‍ സ്ട്രൈക്കുകളിലൂടെയും ബാലാകോട്ട് ആക്രമണത്തിലൂടെയും ഭീകരക്യാമ്പുകള്‍ തുടച്ചുനീക്കിക്കൊണ്ട് നാം വീരപാരമ്പര്യം തിരിച്ചെടുക്കുകയാണ്. ഈ പുതിയ ഇതിഹാസത്തിലെ ഒന്നാമത്തെ നായകനാണ് അഭിനന്ദന് വര്ത്തമാന്. എഫ്.16 വെടിവച്ചു വീഴ്ത്തിയതും പാക്കിസ്ഥാനികളുടെ പിടിയില്‍ പെട്ടതും വീണ്ടെടുക്കാനായി രാജ്യം മുഴുവന്‍ പടക്കൊരുങ്ങിയതും എല്ലാം ഈ പുസ്തകത്തിലുണ്ട്.
|