വിശ്വസാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ ആരാധ കരെ നേടിയ പുസ്തകങ്ങളിലൊന്നാണ് ഗള്ളിവറുടെ യാത്രകള്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുന്ന ഉത്കണ്ഠയുടെ നിമിഷങ്ങള്‍ ഈ പുസ്തകത്തിന്റെ നിരവധി താളുകളില്‍ ഗ്രന്ഥകാരന്‍ വിവരിക്കുന്നുണ്ട്. അനന്തപാരാ വാരത്തിലേയ്ക്ക് പായ്ക്കപ്പലുകളില്‍ യാത്ര പോകുന്ന സമുദ്ര സഞ്ചാരി ജീവനോടെ തിരിച്ചെത്തുമെന്ന് ഉറപ്പൊന്നുമില്ല. പ്രക്ഷുബ്ധമായ കടലില്‍ മാസങ്ങളോളം കൂറ്റന്‍ തിരമാലകളുമായി മല്ലടിക്കുമ്പോള്‍ അവര്‍ക്ക് കരയിലുള്ള പ്രിയപ്പെട്ടവരുമായി ആശയവിനിമയം നടത്തുവാനോ ആശ്വാസം നേടുവാനോ അവസരമില്ല. സ്വിഫ്റ്റിന്റെ ഗള്ളിവര്‍ എന്ന കഥാപാത്രം ലില്ലിപ്പുട്ട് എന്ന ദ്വീപിലെ ചെറുമനുഷ്യരുമായും പിന്നീട് എത്തിച്ചേര്‍ന്ന മറ്റൊരു ദ്വീപിലെ ഭീകരരൂപികളുമായും ഇടപെട്ട് രക്ഷപ്പെടുന്നത് ആരെയും ത്രസിപ്പിക്കുന്ന കഥകളാണ്.
|