മഹാഭാരതം വായിക്കുമ്പോള്‍ നമുക്കു ലഭിക്കുന്നത് പ്രതിസന്ധികളെ അതിജീവിക്കാനുള്ള ഉള്‍ക്കരുത്തും ഇച്ഛാശക്തിയുമാണ്. ധര്‍മ്മത്തെ അതിസൂക്ഷ്മമായി വിശകലനം ചെയ്യുന്ന ഈ മഹാഗ്രന്ഥം വായനക്കാരന്റെ ധാര്‍മ്മികബോധത്തെ വികസ്വരമാക്കുന്നു. അച്ഛന് മകനോടുള്ള ധര്‍മ്മം, മകന് അച്ഛനോടുള്ള ധര്‍മ്മം, ഭാര്യക്ക് ഭര്‍ത്താവിനോടും തിരിച്ചും, രാജാവിനു പ്രജകളോടും പ്രജകള്‍ക്ക് രാജ്യത്തോടും അങ്ങനെ ജീവിത ത്തിന്റെ സമസ്ത മേഖലകളെയും സ്പര്‍ശിക്കുന്ന ധാര്‍മ്മിക പ്രശ്‌നങ്ങള്‍ മഹാഭാരതത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. മഹാഭാരതത്തിലെ ധാര്‍മ്മിക വിശകലനങ്ങള്‍ വേര്‍തിരിച്ചെടുത്ത് വായനക്കാര്‍ക്ക് അനായാസം മനസ്സിലാകും വിധം ക്രമീകരിച്ചിരിക്കുകയാണ് ഈ ഗ്രന്ഥത്തില്‍.
|