മേരി ഷെല്ലി രചിച്ച വിശ്വവിഖ്യാതമായ നോവലാണ് ഫ്രാന്‍കെന്‍സ്റ്റീന്‍. വിക്ടര്‍ ഫ്രാന്‍കെന്‍സ്റ്റീന്‍ എന്ന യുവശാസ്ത്രജ്ഞന്‍ കീഴ്‌വഴക്കമനുസരിക്കാത്ത ശാസ്ത്രപരീക്ഷണത്തിലൂടെ സൃഷ്ടിക്കുന്ന ഒരു ജീവിയുടെ കഥയാണിത്. ഷെല്ലി 18 വയസ്സായപ്പോള്‍ എഴുതാന്‍ തുടങ്ങിയ ഈ നോവലിന്റെ ആദ്യപതിപ്പ് രണ്ടു വര്‍ഷത്തിനുശേഷം ലണ്ടനില്‍ 1818-ല്‍ പ്രസിദ്ധീകരിച്ചു. ഒരു ശാസ്ത്രജ്ഞന്‍ കൃത്രിമമായി ജീവന്‍ സൃഷ്ടിക്കുന്നതായും തന്റെ സൃഷ്ടിയാല്‍ ഭയചകിതനാകുന്നതായും മേരി ഒരിക്കല്‍ സ്വപ്നം കണ്ടു. ഈ സ്വപ്നമാണ് ഫ്രാന്‍കെന്‍സ്റ്റീന്‍ എന്ന നോവലായി പരിണമിച്ചത്
|