ആയിരക്കണക്കിന് നാട്ടുരാജ്യങ്ങളായി ചിതറിക്കിടന്നിരുന്ന ഭാരതത്തെ മൗര്യസാമ്രാജ്യത്തിനു കീഴില്‍ ഏകീകരിച്ചത് ചാണക്യന്‍. രാജഭരണത്തിന് ആദ്യമായി നിയമവ്യവസ്ഥ എഴുതിയുണ്ടാക്കിയത് ചാണക്യന്‍. അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയെയും കൊള്ളക്കാരായ നന്ദരാജാക്കന്മാരെയും തോല്പിച്ചോടിച്ചത് ചാണക്യന്‍. ഡിറ്റക്ടീവ് നോവലുകളേക്കാള്‍ സ്‌തോഭ ജനകമാണ് ഇതിലെ യഥാര്‍ത്ഥ സംഭവങ്ങള്‍. രാജ്യം അഭിമുഖീകരിച്ച പ്രതിസന്ധികള്‍, യുദ്ധങ്ങള്‍, വിദേശ ആക്രമണങ്ങള്‍, രാജ്യത്തെ ധീരമായി നയിച്ച വീര നായകന്മാര്‍, സ്‌ഫോടനാത്മകമായ ചരിത്ര സന്ധികള്‍. കുട്ടികളുടെ വായനക്കായി സംഗ്രഹിച്ചു പ്രസിദ്ധീകരിച്ചിരിക്കുന്നു.
|