മുഗള്‍ സൈന്യം വേട്ടയാടിയപ്പോള്‍ ജിജാബായ് ഷിവ്‌നേരി കോട്ടയുടെ തണുത്ത ജീര്‍ണ്ണതയില്‍ അഭയം തേടി. അവിടെ ശിവജിക്കു ജന്മം നല്‍കി. ആ കുട്ടി തുടര്‍ച്ചയായി 30 വര്‍ഷം യുദ്ധം ചെയ്തുകൊണ്ട് മുഗള്‍ സാമ്രാജ്യത്തിന്റെ തായ്‌വേര് അറുത്തു. ശിവജിയെ അതിന് പ്രാപ്തനാക്കിയത് ജിജാബായ് മാത്രം. ഡിറ്റക്ടീവ് നോവലുകളേക്കാള്‍ സ്‌തോഭ ജനകമാണ് ഇതിലെ യഥാര്‍ത്ഥ സംഭവങ്ങള്‍. രാജ്യം അഭിമുഖീകരിച്ച പ്രതിസന്ധികള്‍, യുദ്ധങ്ങള്‍, വിദേശ ആക്രമണങ്ങള്‍, രാജ്യത്തെ ധീരമായി നയിച്ച വീര നായകന്മാര്‍, സ്‌ഫോടനാത്മകമായ ചരിത്ര സന്ധികള്‍. കുട്ടികളുടെ വായനക്കായി സംഗ്രഹിച്ചു പ്രസിദ്ധീകരിച്ചിരിക്കുന്നു.
|